കൗതുകം

സെക്സ്ഡോളിനെ ഭാര്യയെ പോലെ കരുതി ജീവിക്കുന്ന ജപ്പാൻകാരനായ സെൻജി നാകജിമ

2016-06-28 10:55:26am

അവസാനം താൻ സെക്സ് ഡോളായ സഓറി എന്ന ഗേൾഫ്രണ്ടുമായുള്ള ബന്ധത്തിലൂടെ സന്തോഷം കണ്ടെത്തിയെന്നാണ് ജപ്പാൻകാരനായ സെൻജി നാകജിമ വെളിപ്പെടുത്തിയിരിക്കുന്നത്. സാധാരണ ആളുകൾ സെക്സ്ഡോളിനെ ഉപയോഗിക്കുന്നത് പോലെ വെറുമൊരു ഉപകരണമല്ല ഇദ്ദേഹത്തിന് സഓറി. മറിച്ച് ഭാര്യ തന്നെയാണ്. നടക്കാൻ പോകുമ്പോഴും ഷോപ്പിംഗിന് പോകുമ്പോഴും ഇയാളുടെ സന്തതസഹചാരിയാണിത്. തന്റെ കൂടെ കാറിന്റെ മുമ്പിലിരുത്തിയാണ് എല്ലായിടത്തേക്കും ഇതിനെ കൊണ്ടുപോകുന്നത്. എന്തിനേറെ പറയുന്നു ഷോപ്പിംഗിന് കൊണ്ടുപോയി സഓറിക്ക് വസ്ത്രങ്ങളും ഫാൻസി ആഭരണങ്ങളും മറ്റും വാങ്ങി ക്കൊടുക്കുകയെന്നത് സെൻജിക്ക് ഇഷ്ടമുള്ള കാര്യമാണ്. ഇനി ഇതൊക്കെ കേൾക്കുമ്പോൾ പാവം വിവാഹം കഴിക്കാത്തതിനാലാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നായിരിക്കും നിങ്ങൾ കരുതുന്നതെങ്കിൽ തെറ്റി. സുന്ദരിയായ ഭാര്യയും രണ്ട് കുട്ടികളും ഇയാൾക്കുണ്ട്. ടോക്കിയോവിലെ ഒരു അപ്പാർട്ട്മെന്റിലാണ് 61കാരനായ സെൻജി തന്റെ പ്രിയസഖി സഓറിക്കൊപ്പം കഴിയുന്നത്.

എന്തിനേറെ പറയുന്നു സഓറിയുമായി സെൻജി ശാരീരിക ബന്ധത്തിലും ഏർപ്പെടാറുണ്ട്.ജോലിക്ക് വേണ്ടി വീട്ടിൽ നിന്നും വിട്ട് നിൽക്കേണ്ടി വന്നതിനെ തുടർന്നുണ്ടായ ഒറ്റപ്പെടൽ മൂലമാണ് ഇദ്ദേഹം ആറ് വർഷങ്ങൾക്ക് മുമ്പ് സഓറിയുമായി കമ്പനി ആരംഭിച്ചത്.തുടക്കത്തിൽ ലൈംഗിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു ഇദ്ദേഹം സഓറിയെ ഉപയോഗിച്ചിരുന്നത്.തുടർന്ന് തന്റെ ഏകാന്തമായ വൈകുന്നേരങ്ങളിൽ സഓറി കൂട്ടുകാരിയായി മാറുന്നതായി ഇദ്ദേഹത്തിന് തോന്നുകയും അതിനെ തുടർന്ന് സെക്സ് ഡോളുമായുള്ള അടുപ്പം വർധിക്കുകയുമായിരുന്നു. തുടർന്ന് മാസങ്ങൾക്കുള്ളിൽ പാവയുമായി വൈകാരികമായ അടുപ്പം വർധിക്കുകയു മായിരുന്നു.ഈ പാവയ്ക്കൊരു വ്യക്തിത്വമുണ്ടെന്നും താൻ തീർത്തും റൊമാന്റിക്കായി ഈ പാവയുമായി വൈകുന്നേരങ്ങൾ ആഘോഷിക്കാറുണ്ടെന്നും പുറത്ത് പോയി കറങ്ങാറുണ്ടെന്നും സെൻജി പറയുന്നു.

യഥാർത്ഥത്തിലുള്ള മാനുഷിക ബന്ധങ്ങളിലുണ്ടാകുന്ന ആത്മാർത്ഥത കുറവ് തന്നെ അലട്ടുന്നുണ്ടെന്നും അത്തരം ബന്ധങ്ങളുമായി താരതമ്യ പ്പെടുത്തുമ്പോൾ സഓറി മികച്ച വളാണെന്നും സെൻജി പറയുന്നു. വീൽചെയറിലിരുത്തി തള്ളിയാണ് സെൻജി സഓറിയെ കൊണ്ടു പോകാറുള്ളത്. തന്റെ പ്രിയപ്പെട്ട പാവയെ സെൻജി കുളിപ്പിക്കുകയും സമയാസമയങ്ങളിൽ വസ്ത്രം മാറ്റിക്കൊടുക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള സെക്സ് ഡോളുകളുമായുള്ള ബന്ധം ഒരു പുതിയ ട്രൻഡായി വിവിധ രാജ്യങ്ങളിൽ പടരുകയാണ്. ഇതിന് ഏകദേശം 4000 പൗണ്ടോളമാണ് വില വരുന്നത്. സെക്സ് ഡോളുകൾക്കുള്ള ജപ്പാനീസ് പേരായ ഡച്ച് വൈവ്സ് എന്ന പേരിലാണിവ വിറ്റഴിയുന്നത്.ഓൺലൈനിലും നേരിട്ടും വാങ്ങാൻ സാധിക്കും.ചൈനയിലെ മാർക്കറ്റിൽ 50 തരം സെക്സ്ഡോളുകൾ ലഭ്യമാണ്. ചൈനയിലെ സെക്സ് ടോയ് മാർക്കറ്റിൽ വർഷം തോറും 10 ബില്യൺ പൗണ്ടിന്റെ ബിസിനസാണ് നടക്കുന്നത്.