കൗതുകം

മദ്യം തലയ്ക്ക് പിടിച്ചപ്പോൾ പെൺകുട്ടി പൊലീസ് ഉദ്യോഗസ്ഥരുടെ കരണം പുകച്ചു; വീഡിയോ പുറത്ത്

2016-06-28 11:01:57am

മുംബൈ: മദ്യം തലയ്ക്ക് പിടിച്ചപ്പോൾ പെൺകുട്ടി പൊലീസ് സ്‌റ്റേഷനിൽ വിളയാടി. മദ്യലഹരിയിൽ പൊലീസുകാരുടെ കരണത്തടിച്ചാണ് പെൺകുട്ടി തന്റെ വീര്യം പ്രകടിപ്പിച്ചത്. മുംബൈയിലെ പൊലീസ് സ്റ്റേഷനിലാണു സംഭവം. ജൂൺ പതിനഞ്ചിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ്.

പൊലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്ന പെൺകുട്ടിയെയും തടയുന്ന സുഹൃത്തുക്കളെയുമാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്. എന്നാൽ പെൺകുട്ടി സുഹൃത്തുക്കളെയം വകവെക്കാതെ ആക്രമണത്തിന് മുതിരുകയായിരുന്നു. സംഭവം മദ്യലഹരി കഴിഞ്ഞതോടെയാണ് പെൺകുട്ടിക്ക് പലകാര്യങ്ങളും ഓർമ്മ വന്നത്. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പെൺകുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്.