കൗതുകം

ചാനൽ അഭിമുഖത്തിനിടയിൽ നടിയുടെ ദേഹത്ത് പിശാച് കയറി; അലറി വിളിച്ചും പന്നിരക്തം ചോദിച്ചും നടിയുടെ ലൈവ് ഷോ

2016-07-10 07:35:00am

തായ് മോഡലും അഭിനേത്രിയുമായ തിപ്പാവാൻ പുയ് ചാഫുപുവാംഗിന് ചാനൽ അഭിമുഖത്തിനിടയിൽ പിശാച് കയറി. അലറി വിളിച്ചും പന്നിരക്തം ചോദിച്ചുമുള്ള നടിയുടെ പ്രകടനം കണ്ട് കാഴ്ചക്കാർ അന്തം വിട്ട് നിന്ന് പോയെന്നാണ് റിപ്പോർട്ട്.

തന്റെ മേൽ പോപ് എന്ന പിശാച് ഇടയ്ക്കിടെ കയറാറുണ്ടെന്ന് തായ് ടിവി ഷോയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞ് അൽപസമത്തിനുള്ളിലാണ് ഇവർ പിശാച് ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ആരംഭിച്ചത്.തുടർന്ന് അവർ സോഫയിൽ കിടന്ന് ഞെളിയാനും നിലവിളിക്കാനും തുടങ്ങുകയായിരുന്നു.എപ്പോഴാണ് പിശാച് വിട്ട് പോവുകയെന്ന് ഹോസ്റ്റ് നടിയോട് ചോദിച്ചപ്പോൾ ആരെയെങ്കിലും ഇവിടേക്ക് അയക്കാനായിരുന്നു അപരിചിത ശബ്ദത്തിൽ നടി മറുപടിയേകിയത്.

തന്നെ പിശാച് തിന്നാൻ പോവുന്നുവെന്നും നടി പറയുന്നുണ്ടായിരുന്നു. പോപ് എന്നത് തായ് വിശ്വാസപ്രകാരമുള്ള ഒരു പ്രേതമാണ്. ഇത് യുവതികളുടെ ശരീരത്തിൽ പ്രവേശിച്ച് അവരെ ഭക്ഷിക്കുമെന്നാണ് വിശ്വാസം.