കൗതുകം

71കാരിയെ വിവാഹം ചെയ്ത് 17കാരന്‍

2016-07-18 09:58:19am

വാഷിങ്ടൺ: മകന്റെ സംസ്‌കാര ചടങ്ങിൽ കണ്ട യുവാവിനെ ജീവതി സഖിയാക്കി 71കാരി. അമേരിക്കയിൽ നിന്നാണ് ഈ അത്യപൂർവ്വ പ്രണയ സാഫല്യത്തിന്റെ കഥ. നാല് മക്കളുടെ അമ്മയായ 71കാരി അങ്ങനെ വീണ്ടും വിവാഹിതയായി. വരന് പ്രായം വെറും പതിനേഴ് വയസ്. 71കാരിയുടെ മകന്റെ സംസ്‌കാര ചടങ്ങിൽ വച്ചാണ് ഇവർ തമ്മിൽ പരിചയപ്പെട്ടത്.

പരിചയപ്പെട്ട ശേഷം മൂന്നാഴ്ച പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. അൽമെഡ ഇറെൽ, ഗാരി ഹാർഡ്വിക് എന്നിവരാണ് ഈ വരനും വധുവും. പ്രായവ്യത്യാസം തങ്ങളുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇരുവരും പറയുന്നു. അൽമെഡയുടെ ആദ്യ ഭർത്താവ് ഡൊണാൾഡ് 43ാം വയസിലാണ് മരിച്ചത്. ഭർത്താവിന്റെ മരണശേഷം തന്റെ ജീവിതത്തിൽ വല്ലാത്ത ശൂന്യതയായിരുന്നെന്ന് അൽമെഡ പറഞ്ഞു. അടുത്തിടെ 45ാം വയസിൽ അൽമെഡയുടെ മകനും മരിച്ചു.

മകന്റെ മരണത്തിന്റെ ദുഃഖത്തിൽ തളർന്നിരുന്ന തന്നെ ആശ്വസിപ്പിക്കാൻ ഗാരി എത്തിയതാണ് അൽമെഡയ്ക്ക് ആശ്വാസമായത്. ഇത് പ്രണയത്തിലേക്ക് വഴിമാറി. കൂടിക്കാഴ്ചകൾ പതിവായതോടെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയാിരുന്നു. താൻ സ്വപ്നം കണ്ട ജീവിത പങ്കാളിയെ തന്നെയാണ് തനിക്ക് ലഭിച്ചതെന്ന് ഗാരി പറഞ്ഞു. അമ്മയുടെ വിവാഹത്തിന് അൽമെഡയുടെ മക്കൾ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു.

അൽമേഡയുടെ കൊച്ചുമക്കൾക്ക് പോലും ഭർത്താവിനേക്കാൾ പ്രായമുണ്ട്. നാൽപ്പത്തിമൂന്ന് വർഷം മുമ്പായിരുന്നു അൽമേഡയുടെ ആദ്യ വിവാഹം. അതേ കെട്ടുമട്ടും ഇപ്പോഴും കല്ല്യാണത്തിനായി ഒരുക്കി. വിവാഹ വേഷത്തിലായിരുന്നു മിന്നുകെട്ട്.