കൗതുകം

ആല്‍ബം കണ്ട് യുവതി ഞെട്ടി; വിവാഹം കഴിച്ച ഭര്‍ത്താവ് സ്വന്തം മുത്തച്ഛന്‍.!

2016-10-04 07:40:54am

പ്രായം ചെന്നവർ യുവതികളെ വിവാഹം കഴിക്കുന്നത് പുതിയ ഒരു വാർത്തയൊന്നുംമല്ല നമുക്ക്. അത് അമേരിക്കയിലാമെങ്കിൽതീരെ പുതുമയുള്ള കാര്യവുമല്ല. എന്നാൽ മൂന്നുമാസം മുൻപ് 68കാരനായ ഒരാളെ വിവാഹം കഴിച്ച അമേരിക്കയിലെ ജാക്‌സൺ വില്ല സ്വദേശിനി 24കാരിയായ ഒരു യുവതി ശരിക്കും ഞെട്ടിയിരിക്കുകയാണ്. സ്വന്തം മുത്തച്ഛനെ തന്നെയാണ് താൻ വിവാഹം ചെയ്തതെന്ന് അറിഞ്ഞതോടെയാണ് യുവത് അമ്പരന്നത്. പേരക്കുട്ടിയെയാണ് വിവാഹം ചെയ്തതെന്നറിഞ്ഞ മുത്തച്ഛനും ഞെട്ടൽ മാറിയിട്ടില്ല.ഭർത്താവുമൊത്ത് മിയാമിയിൽ ദാമ്പത്യജീവിതം ആസ്വദിച്ച് വരുന്നതിനിടെയാണ് ജാക്‌സൻവില്ല സ്വദേശിയായ യുവതി, സ്വന്തം മുത്തച്ഛൻ തന്നെയാണ് തന്റെ ഭർത്താവെന്ന സത്യം തിരിച്ചറിഞ്ഞത്.

തന്റെ ഭർത്താവായ 68കാരന്റെ വീട്ടിലെ ഫോട്ടോ ആൽബം പരിശോധിക്കുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ആ സത്യം യുവതി അറിഞ്ഞത്.ഫോട്ടോകൾക്കിടയിൽനിന്ന് ഭർത്താവിന്റെ ചെറുപ്പകാലത്തെ ചിത്രങ്ങൾക്കൊപ്പം തന്റെ അച്ഛന്റെ ചിത്രവും കണ്ടതോടെയാണ് യുവതിക്ക് ഇക്കാര്യം പിടിക്കിട്ടിയത്.സംഭവം അന്താരാഷ്ട്രമാദ്ധ്യമങ്ങളിലുൾപ്പടെ വാർത്തയായെങ്കിലും ഇരുവരുടേയും പേരു വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

മൂന്ന് മാസം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. ആൽബത്തിൽ ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ കുട്ടികളോടൊപ്പം തന്റെ അച്ഛന്റെ കുട്ടിക്കാലത്തെ ഫോട്ടോയും കണ്ടതോടെയാണ് യുവതിക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തങ്ങൾക്കു പറ്റിയ അബദ്ധം ഇരുവർക്കും ബോധ്യപ്പെട്ടത്.ആദ്യ വിവാഹബന്ധം തകർന്നതോടെ കുട്ടികളുമായി ആദ്യ ഭാര്യ തന്നെ വിട്ടു പോവുകയായിരുന്നെന്ന് 68കാരൻ വെളിപ്പെടുത്തുന്നു. പിന്നീട് ഇക്കാലമത്രയും ആദ്യ ഭാര്യയെയും മക്കളെയും കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. അവരെ കണ്ടെത്താൻ നിരവധി തവണ ശ്രമിച്ചു. ഭാര്യയേയും കുട്ടികളേയും കണ്ടെത്താൻ ചല ഡിറ്റക്ടീവ് ഏജൻസികളെ ഏൽപ്പിക്കുകയും ചെയ്തതാണ്. എന്നിട്ടും ഫലമുണ്ടായില്ല.

പിന്നീട് ഇയാൾ മറ്റൊരു വിവാഹം കഴിക്കുകയും കുട്ടികൾ ജനിക്കുകയും ചെയ്തു. ഈ വിവാഹബന്ധം 2009ൽ അവസാനിച്ചു. തുടർന്ന് സാമ്പത്തികമായി തകർന്ന ഇയാൾക്ക് 2011ൽ ഒരു ബമ്പർ ലോട്ടറിയടിക്കുകയും കോടിക്കണക്കിന് ഡോളർ ലഭിക്കുകയും ചെയ്തു.

ഈ പണവുമായി പുതിയ ജീവിതം ആരംഭിച്ചെങ്കിലും ഏകാന്തത ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയപ്പോഴാണ് വീണ്ടുമൊരു വിവാഹം കഴിച്ചത് അദ്ദേഹം പറയുന്നു. തുടർന്ന് പ്രായമായവർക്കായുള്ള ഒരു ഡേറ്റിങ് ഏജൻസി വഴിയാണ് 24കാരിയായ യുവതിയെ കണ്ടെത്തുന്നതും വിവാഹം കഴിക്കുന്നതും. യുവതിക്ക് കുറച്ച് വർഷങ്ങളായി തന്റെ കുടുംബവുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ജാക്സൺവില്ലയിൽ നർത്തകിയായി ജോലിചെയ്യുകയായിരുന്നു അവർ.

ഡേറ്റിങ് ഏജൻസിയിൽനിന്ന് ഈ യുവതിയുടെ ഫോട്ടോ കണ്ടപ്പോൾ തനിക്ക പറയാനാകാത്ത ഒരു വികാരമാണ് തോന്നിയതെന്ന് ഇദ്ദേഹം പറയുന്നു. ഏതോ തരത്തിലുള്ള ചിരപരിചിതത്വവും ആകർഷണവും യുവതിയോട് തോന്നിയെന്നും അദ്ദേഹം പറയുന്നു. അധികം വൈകാതെ ഇരുവരും ഡേറ്റിങ് ആരംഭിച്ചെങ്കിലും കുടുംബ കാര്യങ്ങൾ സംസാരിച്ചതേയില്ല.

തങ്ങൾ തമ്മിലുള്ള യഥാർത്ഥ ബന്ധം തിരിച്ചറിഞ്ഞതോടെ കടുത്ത മാനസിക സംഘർഷത്തിലാണ് ഇരുവരും. എന്നാൽ വിവാഹബന്ധം വേർപെടുത്താനോ പിരിയാനോ ഇരുവരും ആലോചിക്കുന്നില്ല. തുടർന്നും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം. പുതിയ തിരിച്ചറിവ് തങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകളൊന്നും ഉണ്ടാക്കില്ലെന്നാണ് ഇരുവരും പറയുന്നത്.