കൗതുകം

പ്രേമത്തിലെ "കലിപ്പു സോങി"ൽ മമ്മൂട്ടി അഭിനയിച്ചാൽ എങ്ങനെയിരിക്കും? സോഷ്യൽ മീഡിയയിൽ ഹിറ്റായ റീമിക്‌സ് വീഡിയോ കാണാം..

2016-04-30 05:58:18am

വെള്ളിത്തിരയിൽ രോഷം പ്രകടിപ്പിച്ചുള്ള അഭിനയ രംഗത്ത് മമ്മൂട്ടി മികച്ചു നിൽക്കുകയാണ്. ഇൻസ്‌പെക്ടർ ബെൽറാമായും വല്യേട്ടനായും മമ്മൂട്ടി രോഷപ്രകടനം നടത്തിയത് പ്രേക്ഷകരെ കുറച്ചൊന്നുമല്ല രസിപ്പിച്ചത്. ഇപ്പോൾ നിവിൻ പോളിയുടെ സൂപ്പർഹിറ്റ് സിനിമയായ പ്രേമത്തിലെ കലിപ്പ് സോങിൽ മമ്മൂട്ടിയുടെ സിനിമാ രംഗങ്ങൾ കോർത്തിണക്കി എഡിറ്റ് ചെയ്തിരിക്കയാണ് അദ്ദേഹത്തിന്റെ ഒരു ആരാധകർ.

പ്രേമം ഹിറ്റായതോടെ കലിപ്പ് സോങിന്റെയും മറ്റും പല വേർഷനുകളും ഹിറ്റായിരുന്നു. ഇതിനിടെയാണ് മമ്മൂട്ടിയുടെ ചില 'കലിപ്പ്' സിനിമകൾ കോർത്തിണക്കി കലിപ്പ് സോങ് മമ്മൂട്ടി വേർഷൻ ഇറക്കിയിരിക്കുന്നത്. ധ്രുവം, വല്യേട്ടൻ, ബിഗ്‌ബി, ഇൻസ്‌പെക്ടർ ബൽറാം തുടങ്ങിയ സിനിമകളിലെ രംഗങ്ങൾ കോർത്തിണക്കിയ കലിപ്പ് വേർഷൻ സോഷ്യൽ മീഡിയയിലും ഹിറ്റായിട്ടുണ്ട്.