കൗതുകം

പെരുമ്പാമ്പു​കളെ കൊണ്ട് ഒരു മസാജ്; ഞെട്ടിക്കുന്ന വീഡിയോ കാണാം

2016-11-23 04:41:15am

മനില: പലതരം മസാജുകൾ ഉണ്ട്. എന്നാലും ഇതുപോലെയൊരു മസാജ് സ്‌പെഷ്യൽ തന്നെയാകും. ഒന്നാമത് ഈ മസാജ് ചെയ്യണമെങ്കിൽ അപാരമായ ധൈര്യം വേണം. ചെയ്യുന്നയാൾക്ക് അല്ല. ചെയ്യപ്പെടുന്ന ആൾക്ക്. കാരണം ഇവിടെ മസ്സാജ് ചെയ്യുന്നത് ഭീമാകാരന്മാരായ പെരുമ്പാമ്പുകൾ ആണ്.

ഫിലിപ്പീൻസിലെ സെപ് സിറ്റി മൃഗശാലയിലാണ് ഈ സ്‌പെഷ്യൽ മസാജ് ഉള്ളത്.മൃഗങ്ങളുമായി സന്ദർശകർ കൂടുതൽ ഇടപഴകുക എന്ന ഉദ്ദേശത്തോടെയാണ് ഈ സൗജന്യ മസാജ് എന്ന് മൃഗശാലാ അധികൃതർ പറയുന്നു.വാൾട്ടർ, ഈജെ, ദാനിയൽ, മൈക്കൽ എന്നീ പെരുമ്പാമ്പുകൾക്ക് പത്തു കോഴിയെ വീതം തിന്നാൻ കൊടുക്കും മസാജിനു മുൻപ്.അതോടൊപ്പം മസാജിനു വരുന്നവർക്ക് ചില സുരക്ഷാ നിർദ്ദേശങ്ങളും കൊടുക്കും.

പാമ്പിന്റെ മുഖത്തേയ്ക്ക് ഊതരുത്. അതുപോലെ വെറുതെ നിലവിളിക്കരുത് എന്നൊക്കെ. ഇരയാണോ അല്ലയോ എന്ന് ആളുടെ ശരീരത്തിലെ വൈബ്രേഷൻ കൊണ്ടാണത്രേ ഈ പാമ്പുകൾ മനസ്സിലാക്കുന്നത്. ഇത്രയും കേട്ടിട്ട് ധൈര്യമുണ്ടെങ്കിൽ മാത്രം ഈ ഭീമൻ പെരുമ്പാമ്പുകളുടെ മസാജിനു കിടന്നു കൊടുക്കാം