കൗതുകം

വളർത്തുനായയുടെ കഴുത്തിൽ പിടിമുറുക്കി കംഗാരു; ഉടമ കംഗാരുവിന്റെ ചെകിട്ടത്തടിച്ചു

2016-12-08 04:01:27am

സിഡ്‌നി: വളർത്തുനായയെ കംഗാരു പിടികൂടിയപ്പോൾ രക്ഷിക്കാൻ ഉടമ തന്നെ എത്തി. പക്ഷേ, പോരിനു തയ്യാറായി നിന്ന കംഗാരുവിനെ എങ്ങനെയാണു നായയുടെ ഉടമ കീഴ്‌പ്പെടുത്തിയത് എന്നറിയണ്ടേ. ചെകിട്ടത്ത് അടിച്ച്.

മനുഷ്യനായ എതിരാളിയെ നേരിടാൻ രണ്ടുകാലിൽ സജ്ജനായി നിന്നപ്പോഴാണ് അപ്രതീക്ഷിതമായി കംഗാരുവിനു ചെകിട്ടത്ത് അടികിട്ടിയത്. അതോടെ എന്തു ചെയ്യണം എന്നറിയാതെ അന്തംവിട്ടു നിന്നുപോയി നമ്മുടെ കഥയിലെ പ്രധാന താരമായ കംഗാരു. ഇതിനിടെ നായ രക്ഷപ്പെട്ട് ഓടുകയും ചെയ്തു.

ഓസ്‌ട്രേലിയയിൽ നിന്നുള്ള ഈ വീഡിയോ കുറഞ്ഞ സമയം കൊണ്ടു 30 ലക്ഷം പേരാണ് ഇതിനകം കണ്ടുകഴിഞ്ഞത്. ഇതാ രസകരമായ വീഡിയോ..