സാംസ്‌കാരിക വിശേഷങ്ങള്‍

ട്രൈസ്റ്റേറ്റ് കേരള ഫോറം വടംവലി മത്സരം ഫിലാഡൽഫിയയിൽ

സുമോദ് നെല്ലിക്കാല 2017-07-14 07:01:42am

ഫിലാഡൽഫിയ: 15 സംഘടനകളുടെ കൂട്ടായ്മയായ  ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തോടനുബന്ധിച്ച്  വടം വലി മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മൂന്നിന് സീറോ മലബാർ (608  വെൽഷ് റോഡ് 19115 ) ഗ്രൗണ്ടിൽ ആണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

  വടം വലി മത്സരത്തിന്റ്റെ ആദ്യ രെജിസ്ട്രേഷൻ ചാക്കോ തോമസ് ൽ നിന്ന് സ്വീകരിച്ചുകൊണ്ട് ഉൽഘാടനം നിർവഹിക്കപ്പെട്ടു.

സ്രീകൾക്കും പുരുഷൻ മാർക്കുമായി പ്രേത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഒരു ടീമിൽ 7 അംഗങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. 100 ഡോളർ ആണ് റെസ്ട്രേഷൻ ഫീ.

പരിപാടിയുടെ വിജയത്തിനായി ദിലീപ് ജോർജ്, ലിനോ സ്കറിയ, ജോസഫ് തോമസ്, മോഡി ജേക്കബ്, സെബാസ്റ്റ്യൻ, എംസി സേവിയർ എന്നിവരുടെ നേതൃത്ത്യത്തിൽ വിപുലമായ കമ്മിറ്റി പ്രെവർത്തനം ആരംഭിച്ചിട്ടുണ്ട്.

വിജയികൾക്ക് ഒന്നാം സമ്മാനമായി 500 ഡോളറും രണ്ടാം സമ്മാനമായി 250 ഡോളറും മറ്റു ആകർഷക സമ്മാനങ്ങളും നൽകുമെന്ന്  ഓണാഘോഷ ചെയർ മാൻ രാജൻ സാമുവേൽ അറിയിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച് 56 ടൂർണമെന്റ്‌,  അടുക്കളത്തോട്ട മത്സരം, ഡാൻസ് മത്സരം എന്നിവയും ഉണ്ടായിരിക്കുമെന്ന് ട്രൈസ്റ്റേറ്റ് ചെയർ  മാൻ റോണി വര്ഗീസ് പറഞ്ഞു.

മത്സരങ്ങളിൽ രെജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.

റോണി വര്ഗീസ് (ചെയർ മാൻ) 2672439229 . സുമോദ്  നെല്ലിക്കാല (ജനറൽ സെക്രട്ടറി) 2673228527 .  റ്റി ജെ തോംസൺ (ട്രസ്റ്റി) 2154292442.