സാംസ്‌കാരിക വിശേഷങ്ങള്‍

ബെൻസി മാത്യൂ കണക്ടികട്ടിൽ നിര്യാതനായി

നിബു വെള്ളവന്താനം 2017-10-10 04:42:45pm

ന്യുയോർക്ക്: കല്ലിശ്ശേരി മഴുക്കീർ ചെറുകാട്ടൂർ നിര്യാതനായ സി.എ മാത്യൂസിന്റെ മകൻ ബെൻസി മാത്യൂ (54) കണക്ടികട്ടിൽ നിര്യാതനായി. മഴുക്കീർ വെള്ളവന്താനത്ത് കുടുംബാഗം ബെറ്റി ബെൻസിയാണ് ഭാര്യ. മക്കൾ: നിഖിൽ ബെൻസി, ഷാനാ ബെൻസി. 
ഭൗതിക ശരീരം 12 ന് വ്യാഴാഴ്ച രാവിലെ 10 മുതൽ കണക്ടികട്ട് വെസ്റ്റ് ഹാർട്ട് ഫോർഡ് സെന്റ് ഹെലേന കത്തോലിക്ക ദേവാലയത്തിൽ പൊതുദർശനത്തിനു വെയ്ക്കുന്നതും തുടർന്ന് 12 മണിക്ക് ന്യൂവിങ്ങ്ടൺ വില്ലാർഡ് അവന്യുവിലുള്ള വെസ്റ്റ് മെഡോ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

തിരുവല്ല കുറ്റൂർ സെന്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്ക ദേവാലയത്തിൽ 12 ന് വ്യാഴാഴ്ച വൈകിട്ട് 5ന് ദിവ്യബലിയും അനുസ്മരണ പ്രാർത്ഥനയും ഉണ്ടായിരിക്കും.