സാംസ്‌കാരിക വിശേഷങ്ങള്‍

പാസഡീന മലയാളി അസോസിയേഷന്‍ 26-മത് വാര്‍ഷികം പ്രൗഢഗംഭീരമായി

ജീമോൻ റാന്നി 2017-11-11 10:57:16am

ഹൂസ്റ്റൺ : പാസഡീന മലയാളി അസോസിയേഷന്റെ (PMA) 26–ാം മത് വാർഷികയോഗം വിപുലമായ പരിപാടികളോടെ നടത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പാസഡീന സിറ്റി മേയർ ജഫ് വാഗ്നറെ സമ്മേളനത്തിലേക്ക് ആനയിച്ചു. പ്രസിഡന്റ് ജോൺ ജോസഫ് (ബാബു കൂടത്തിനാൽ) അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ പ്രസിഡന്റ് ജേക്കബ് ഫിലിപ്പിന്റെ സഹോദരന്റെ വേർപാടിൽ ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് യോഗം ആരംഭിച്ചു. സുജാ രാജന്റെ പ്രാർഥനാ ഗാനത്തോടെ മേയറും 2017 കമ്മിറ്റി അംഗങ്ങളും ചേർന്ന് നിലവിളക്കു കൊളുത്തി. പ്രസിഡന്റ് ജോൺ ജോസഫ് സ്വാഗത പ്രസംഗത്തോടൊപ്പം 26 വർഷത്തെ സംഘടനാ പ്രവർത്തനങ്ങൾ സംക്ഷിപ്തമായി അവതരിപ്പിച്ചു. ഇത്ര ചെറിയ ഒരു സംഘടന കേരളത്തിലെ 100 ൽ പരം പാവപ്പെട്ട കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുവാൻ സഹകരിച്ചവർക്ക് നന്ദി അറിയിച്ചു.

മേയറുടെ ഉദ്ഘാടന പ്രസംഗത്തിൽ പിഎംഎയുടെ പ്രവർത്തനങ്ങളേയും ജോൺ ജോസഫിന്റെ നേതൃത്വത്തേയും ടീം അംഗങ്ങളുടെ സഹകരണത്തെയും പ്രത്യേകം ശ്ലാഘിച്ചു. പാസഡീനയിൽ പിഎംഎ ഇതര സംഘാടകർക്കും  മാതൃകയായിതീരുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പയസ് തോട്ടുകണ്ടത്തിൽ വാർഷിക റിപ്പോർട്ടും പ്രസിഡന്റ് കായിക മത്സരങ്ങളിൽ വിജയിച്ചവർക്കു സമ്മാനദാനവും നടത്തി.

കോർഡിനേറ്റർ റോബിൻ ഫെറിയുടെ നേതൃത്വത്തിൽ ഒരുക്കിയ കോമഡി സ്കിറ്റിൽ ബാബു കൂടത്തിനാലിൽ, അജയൻ, ആന്റണി, ജോഷി, ജോമോൻ, ജേക്കബ്, റോബിൻ ഫെറി, അരുൺ കണിയാലിൽ, ജോമോൻ ജോസഫ്, ആന്റണി ജോസഫ്, സലീം അറയ്ക്കൽ എന്നിവർ പങ്കെടുത്തു. ഒന്നിനൊന്നു മെച്ചപ്പെട്ടതും വ്യത്യസ്തവുമായ കോമഡി ഷോ സദസിനെ കോരിത്തരിപ്പിച്ചു. ശ്രുതിമധുരമായ ഗാനങ്ങൾ പാടി ലിസ തോട്ടുകണ്ടത്തിൽ, അമാൻഡാ ആന്റണി, റോണി ജേക്കബ്, അൻസിയ അറയ്ക്കൽ എന്നിവർ ആഘോഷത്തെ മികവുറ്റതാക്കി.

ഈ വർഷം 2 കുടുംബങ്ങളെ സഹായിച്ചതോടൊപ്പം, ഹാർവി ദുരിദാശ്വാസ നിധിയിലേക്ക് 5,000 ഡോളർ  സംഭാവനയും ചെയ്തു. കൊച്ചു കുട്ടികളായ അലോന, അമാൻഡാ, അനബെൽ, ഗ്ലോറിയ, റിയ, ആൽഫിൻ, ഷേബ, അസ്ന, ഐറിൻ, ലിയ, ദിയ, ക്രിസ് ലിൻ, അൻസിയ, അബിയ, അലീന എന്നിവർ ചേർന്ന് അവതരിപ്പിച്ച നൃത്തങ്ങൾ നിറഞ്ഞ കയ്യടി നേടി. സലീം അറയ്ക്കൽ അവതരിപ്പിച്ച മാജിക്ക് ഷോ, ആഘോഷത്തിന്റെ മാറ്റു കൂട്ടി.ജോഷി വർഗീസ് നന്ദി പ്രകാശിപ്പിച്ചു.

അബിയാ ആന്റണി, അൻസിയാ അറയ്ക്കൽ എന്നിവരായിരുന്നു എംസിമാർ. വിക്ടേഴ്സ് ഇൻഡ്യൻ കിച്ചൻ ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികൾ സമാപിച്ചു.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC