സാംസ്‌കാരിക വിശേഷങ്ങള്‍

മധു കൊട്ടാരക്കരക്കു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് ചാപ്റ്റര്‍ സ്വീകരണം നൽകി

മാർട്ടിൻ വിലങ്ങോലിൽ 2017-11-11 11:08:20am

ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎൻഎ)  നിയുക്ത പ്രസിഡണ്ട്  മധു കൊട്ടാരക്കരക്കു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് ചാപ്റ്റര്‍ സ്വീകരണം നൽകി. നോർത്ത് ടെക്‌സാസ് ചാപ്റ്റര്‍ സന്ദര്ശിച്ച മധു കൊട്ടാരക്കരക്കു പ്രസിഡന്റ്  ബിജിലി ജോർജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗമാണ് സ്വീകരണം നൽകിയത്. 

യോഗത്തിൽ പങ്കെടുത്തു  ചാപ്റ്റര്‍ അംഗങ്ങളെ അഭിമുഖീകരിച്ച ശ്രീ മധു, ഐപിസിഎൻഎയുടെ ഭാവി പരിപാടികൾ വിശദീകരിച്ചു. മാധ്യമ  രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരായ യുവ തലമുറയെ  പ്രസ് ക്ലബ്ബിലേക്ക് ആകർഷിക്കുന്നതുൾപ്പെടയുള്ള വിവിധ ഭാവി പദ്ധതികൾ  അദ്ദേഹം നോർത്ത് ടെക്‌സാസ് ചാപ്റ്റര്‍ അംഗംങ്ങളുമായി  പങ്കുവച്ചു. 

യോഗത്തിൽ  ഐപിസിഎൻഎ ജോയിന്റ് സെക്രട്ടറി പിപി ചെറിയാൻ,  ബിജിലി ജോർജ്,   ഡോ. എം വി പിള്ള , എബ്രഹാം തെക്കേമുറി, സണ്ണി മാളിയേക്കൽ , സിജു വി ജോർജ്, ബെന്നി ജോൺ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ചാപ്ടർ സെക്രട്ടറി മാർട്ടിൻ വിലങ്ങോലിൽ നന്ദി അർപ്പിച്ചു സംസാരിച്ചു.