സാംസ്‌കാരിക വിശേഷങ്ങള്‍

ട്രംപും കിമ്മും തമ്മില്‍ വാക്ക് പോരു മൂര്‍ച്ചിക്കുന്നു

പി. പി. ചെറിയാൻ 2017-11-13 11:14:16am

ന്യൂയോർക്ക്: സഭ്യതയുടെ അതിർവരമ്പുകൾ പോലും ലംഘിക്കപ്പെടും വിധം അമേരിക്കൻ പ്രസിഡന്റും നോർത്ത് കൊറിയൻ പ്രസിഡന്റും തമ്മിലുള്ള വാക്ക് പോര് മൂർച്ഛിക്കുന്നു.

ട്രംപിനെ വൃദ്ധനും ഭ്രാന്തനും എന്നും കിം ജോങ്ങ് വിശേഷിപ്പിച്ചപ്പോൾ ട്വിറ്ററിലൂടെ ശനിയാഴ്ച ട്രംപ് കിങ്ങിന് നൽകിയത് പരോക്ഷമായ പരിഹാസമായിരുന്നു.

കിം ജോങ്ങിനെ ഒരിക്കലും കുറുകിയവനെന്നോ തടിയനെന്നോ വിളിക്കുവാൻ ഞാൻ ശ്രമിച്ചിട്ടില്ല. പിന്നെ എന്തിനാണ് എന്നെ വൃദ്ധനെന്ന് കിം വിളിക്കുന്നത്. കിം ജോങ്ങിനെ എന്നും എന്റെ അടുത്ത കൂട്ടുകാരനായി കാണുന്നതിനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഭാവിയിലെങ്കിലും അത് സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഏഷ്യയിൽ സന്ദർശനം നടത്തുന്നതിനിടയിൽ നോർത്ത് കൊറിയൻ വിദേശ മന്ത്രാലയമാണ് ട്രംപിനെതിരെ നിശിത വിമർശനവുമായി ആദ്യം രംഗത്തെത്തിയത്.

നോർത്ത് കൊറിയൻ പ്രസിഡന്റിനെ ലിറ്റിൽ റോക്കറ്റ് മാൻ എന്നും വീണ്ടും ട്രംപ് വിശേഷിപ്പിച്ചതാണ് നോർത്ത് കൊറിയൻ ഭരണാധികാരികളെ ചൊടിപ്പിച്ചത്.

നോർത്ത് കൊറിയായുടെ ന്യൂക്ലിയർ യുദ്ധ ഭീഷിണിക്കെതിരെ ലോകരാഷ്ട്ര ങ്ങൾ ഒറ്റകെട്ടായി അണിനിരക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു.