സാംസ്‌കാരിക വിശേഷങ്ങള്‍

റവ. അനു ഉമ്മെന്റെ പിതാവ് പി ഡി ഉമ്മൻ തൂക്കനാൽ അന്തരിച്ചു

പി. പി. ചെറിയാൻ 2017-11-14 01:44:43pm

വാഷിംഗ്ടണ്‍ മാര്‍ത്തോമാ ചര്‍ച്ച വികാരി റവ. അനു ഉമ്മെന്റെ പിതാവ് പി ഡി ഉമ്മന്‍ തൂക്കനാല്‍ നിര്യാതനായി. 

പരേതരായ തൂക്കനാല്‍ ഉമ്മന്‍ ഡേവിഡിന്റേയും മരിയമ്മയുടെയും മകനാണ് പി ഡി ഉമ്മന്‍ തിങ്കളാഴ്ച രാവിലെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.76 വയസ്സായിരുന്നു. 

ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു . ഭാര്യ റോസമ്മ ഉമ്മന്‍. മക്കള്‍ ബിനു ഉമ്മന്‍ (ബംഗളൂര്‍), ഗ്രേസി , മോളി , ആനി , ജോയ്‌മോന്‍ , സൂസമ്മ , കുഞ്ഞുമോള്‍ , അമ്പിളി , സിബി ഡേവിഡ് എന്നിവര്‍ സഹോദരങ്ങളാണ്. 

സംസ്‌കാരച്ചടങ്ങുകള്‍ വെള്ളിയാഴ്ച്ച രാവിലെ പത്തിന് വടശേരിക്കര സെയിന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ പള്ളിയില്‍ വച്ച് നടക്കുന്നതായിരിക്കും