ചരമം

റെജി കുര്യന്‍

പി. പി. ചെറിയാൻ 2017-11-29 06:35:25am

ഷിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷിക്കാഗോ പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി സജി കുര്യന്റെ സഹോദരന്‍ റജി കുര്യന്‍ (54) നിര്യാതനായി.

ഹരിപ്പാട് മുട്ടം പടിഞ്ഞാറേ തലയ്ക്കല്‍ പരേതനായ പി.സി. കുര്യന്‍, ലില്ലിക്കുട്ടി സാറാമ്മ ദമ്പതികളുടെ മകനാണ് റെജി.

ഡിസംബര്‍ 20-നു ഭാര്യ മിനിയുമായി അമേരിക്കയിലേക്കു വരുന്നതിനുള്ള ഇന്റര്‍വ്യൂവിനു ഹാജരാകാനിരിക്കെ അപ്രതീക്ഷിതമായുണ്ടായ ഹൃദ്രോഗത്തെ തുടര്‍ന്നാണ് റജിയുടെ അന്ത്യം.

റെജി മസ്കറ്റ് ടൊയോട്ട കമ്പനി മാനജരായിരുന്നു. ഭാര്യ മിനി മസ്കറ്റ് ഹെല്‍ത്ത് മിനിസ്ട്രി നഴ്‌സാണ്.

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മെര്‍വിന്‍, ഫാര്‍മസി ഡോക്ടറല്‍ വിദ്യാര്‍ത്ഥിനി മെര്‍ഗേല എന്നിവരാണ് മക്കള്‍.

സംസ്കാര ശുശ്രൂഷ നവംബര്‍ 30-നു വ്യാഴാഴ്ച ചെങ്ങന്നൂര്‍- മാവേലിക്കര ഭദ്രാസനാധിപന്‍ റൈറ്റ് റവ തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ പരിമണം മാര്‍ത്തോമാ പള്ളിയില്‍. തത്സമയ സംപ്രേഷണം: www.wlive.in കൂടുതല്‍ വിവരങ്ങള്‍ക്ക്; സജി കുര്യന്‍ (884 896 1450).


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN