സാംസ്‌കാരിക വിശേഷങ്ങള്‍

ഫോമാ വനിതാ പ്രതിനിധിയായി ഡോക്ടര്‍ സിന്ധു പിള്ളയെ നാമനിര്‍ദ്ദേശം ചെയ്തു

2017-12-07 04:28:10am

ഫോമയുടെ അടുത്ത ദേശീയ കമ്മറ്റിയിലേക്ക് വനിതാ പ്രതിനിധി സ്ഥാനത്തേക്ക് ഡോക്ടര്‍ സിന്ധു പിള്ളയും. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ ആയി കാലിഫോര്‍ണിയയില്‍ ജീവിക്കുന്ന സിന്ധു പിള്ള ശിശുരോഗ വിഭാഗം ഡോക്ടറാണ്. മരിയാട്ടയില്‍ ഇന്‍ലന്‍ഡ് പീഡിയാട്രിക്‌സ് എന്ന പേരില്‍ രണ്ട് സ്ഥാപനങ്ങള്‍ നടത്തി വരുന്ന സിന്ധു ഏവര്‍ക്കും വളരെ സുപരിചിതായാണ്. നര്‍ത്തകി, ഗായിക എന്നി നിലകളിലും തന്റെകഴിവ് തെളിയിച്ച വ്യക്തി കൂടിയാണ്. ഓള്‍ കേരള മെഡിക്കല്‍ ഗ്രാജുവൈറ്റ്‌സ് (AKMG) യുടെ നേതൃനിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും ങആആട കഴിഞ്ഞു അമേരിക്കയില്‍ എത്തിയ സിന്ധു 1995 ല്‍ ചിക്കാഗോയില്‍ നിന്നും പീഡിയാട്രിക്‌സ് എംഡി നേടി. മൂന്ന് വര്‍ഷം ചിക്കാഗോയില്‍ ജോലി ചെയ്ത ശേഷം 1998 ല്‍ മരിയാട്ട കാലിഫോര്‍ണിയില്‍ സ്ഥിര താമസം ആയത്. ലോമ ലിന്‍ഡ ഹോസ്പിറ്റല്‍ലില്‍ പീഡിയാട്രിക് വിഭാഗം മേധാവി ആയും റാഞ്ചോ സ്പ്രിങ്‌സ് ഹോസ്പിറ്റല്‍ലില്‍ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു വരുന്നു.

ഇപ്പോള്‍ ഫോമാ വനിത ഫോറം ലോസ് ആഞ്ചലസ് കോ ഓര്‍ഡിനേറ്റര്‍ ആണ് . വെസ്‌റ്റേണ്‍ റീജിയന്‍ ഐക്യകണ്ഠമായി എടുത്ത തീരുമാനത്തില്‍, സിന്ധു പിള്ളയെ വനിത പ്രതിനിധി ആയി നാമനിര്‍ദ്ദേശം ചെയ്തു. ഡോക്ടര്‍ സിന്ധു പിള്ളയെ പോലെ കഴിവുള്ളവര്‍ സംഘടനക്ക് ശക്തി പകരും എന്നതില്‍ സംശയമില്ല എന്ന വെസ്‌റ്റേണ്‍ റീജിയന്‍ നേതാക്കള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. റീജിയണല്‍ വൈസ് പ്രസിഡന്റ് റോഷന്‍ (പോള്‍ ജോണ്‍), നാഷണല്‍ കമ്മറ്റിയംഗം സാജു ജോസഫ്, ജോസഫ് ഔസോ, നാഷണല്‍ ഉപദേശക സമതി വൈസ് ചെയര്‍മാന്‍ വിന്‍സന്റ് ബോസ് മാത്യു, പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ സെക്രെട്ടറി പന്തളം ബിജു തോമസ്, റിജിയണല്‍ ചെയര്‍മാന്‍ സാം ഉമ്മന്‍, വുമണ്‌സ് ഫോറം റീജിയണല്‍ ചെയ4പേഴ്‌സന്‍ ഡോക്ടര്‍ സിന്ധു പിള്ള, ജോയിന്റ് സെക്രെട്ടറി സുജ ഔസോ, കണ്‍വീനര്‍ ബീന നായര്‍, ഫോമാ മുന്‍ ജോയിന്റ് സെക്രെട്ടറി റെനി പൗലോസ്, മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് റ്റോജോ തോമസ്, സോദരന്‍ വര്‍ഗീസ് (കല), സിജില്‍ പാലയ്കലോടി (സര്‍ഗ്ഗം), ജോസ് വടകര (അരിസോണ) എന്നീ ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ നേതാക്കള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.