ചരമം

റീത്ത കുര്യന്‍

2017-12-16 05:29:29am

ന്യു യോര്‍ക്ക്: ആദ്യകാല കുടിയേറ്റക്കാരിലൊരാളായ   വൈപ്പിന്‍ കുഴുപ്പിള്ളി ചീയ്യേഴത്ത് ജോസ് കുര്യന്റെ 
ഭാര്യ റീത്ത കുര്യന്‍ (73) ന്യു റോഷലില്‍ നിര്യാതയായി. എഴുപതുകളുടെ തുടക്കത്തില്‍ അമേരിക്കയിലെത്തിയതാണു. വെസ്റ്റ് ചെസ്റ്ററിലെ ആദ്യ ഇന്ത്യന്‍ റെസ്റ്റോറന്റുകളിലൊന്നായ അഭിലാഷിന്റെ സ്ഥാപകനായിരുന്നു ജോസ് കുര്യന്‍. ഒട്ടേറെ മലയാളികള്‍ ഇവിടെ ജോലി ചെയ്തത് ഇന്നും പലരും നന്ദിപൂര്‍വം സ്മരിക്കുന്നു.

ന്യു റോഷല്‍ ഹോസ്പിറ്റലിലും സൗണ്ട് ഷോറിലും നേഴ്‌സായി റീത്ത കുര്യന്‍ പ്രവര്‍ത്തിച്ചു. കണ്ടനാട് പൊന്നച്ചാലില്‍ കുടുംബാംഗമാണ്.

മക്കള്‍: ഡീന (ബിനു പുന്നൂസ്), ബീന,  ടീന (ക്രിസ് മാര്‍ട്ടാലസ്)
 
അഞ്ച് കൊച്ചുമക്കളുണ്ട്. ഡാനിയേല്‍, ജോസഫ്, തിമത്തി, ലൂക്ക്, ലില്ലി 

സഹോദരര്‍: മേരി വര്‍ഗീസ്, ത്രേസ്യാമ്മ വര്‍ഗീസ്, പരേതനായ ചാക്കോ ഏബ്രഹാം, റോസി ജോസ്, ആലീസ് വര്‍ഗീസ്, അമ്മിണി തളിയത്ത്, ഏബ്രഹാം വക്കച്ചന്‍ (ഷെര്‍ലീസ്)

പൊതു ദര്‍ശനം ഡിസംബര്‍ 17 ഞായര്‍ 4 മുതല്‍ 9 വരെ: ലോയ്ഡ് മാക്‌സി സണ്‍സ്, 16 ഷെയ പ്ലെസ്, ന്യു റോഷല്‍, ന്യു യോക്ക്-10801

സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 18 തിങ്കള്‍, രാവിലെ 10:30: ബ്ലസഡ് സാക്രമന്റ് ചര്‍ച്ച്, 15 ഷെയ പ്ലെസ്, ന്യു റോഷല്‍

തുടര്‍ന്ന് സംസ്‌കാരം മൗണ്ട് കാല്‍ വരി സെമിത്തെരി, 575 ഹില്‍ സൈഡ് അവന്യു, വൈറ്റ് പ്ലെയിന്‍സ്, ന്യു യോര്‍ക്ക്-10703

ഒത്തുചേരല്‍: 15 ലെ റോയ് പ്ലെസ്, ന്യു റോഷല്‍.
വിവരങ്ങള്‍ക്ക്: 914-354-0135