Cinema

‘ആനക്കാട്ടില്‍ ചാക്കോച്ചി’ വീണ്ടും എത്തുന്നു

2017-12-18 07:23:06am

പൊതുപ്രവർത്തനവു രാജ്യസഭാ എംപിസ്ഥാനവും ഒക്കെയായി തിരക്കിലായ നടൻ സുരേഷ് ഗോപി വലിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയിക്കാൻ ഒരുങ്ങുകയാണ്. അതും തന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായ ആനക്കാട്ടിൽ ചാക്കോച്ചിയാണ് നടന്റെ മടങ്ങിവരവ്.

ലേലത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിങ് ആണ് അടുത്തമാസം തുടങ്ങുന്നത്. രൺജി പണിക്കർ തിരക്കഥയെഴുതുന്ന ചിത്രത്തിൽ സുരേഷ്ഗോപി നായകനാകും. അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കും.'കസബ'യ്ക്കു ശേഷം നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് ലേലം 2.

മറ്റു താരങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കസബയ്ക്ക് തിരക്കഥയെഴുതിയത് നിഥിൻ തന്നെയായിരുന്നു. എന്നാൽ ലേലം 2 എഴുതുന്നത് രഞ്ജി പണിക്കരാണ്. ഇത്. ലേലത്തിന്റെ ആദ്യഭാഗത്തിലുണ്ടായിരുന്ന പ്രമുഖ താരങ്ങൾ ലേലം 2ലും ഉണ്ടാകുമെന്നാണ് സൂചന.