ചരമം

വി.സി. മാത്തൻ

ജോർജ് തുമ്പയിൽ 2017-12-18 12:09:21pm

ന്യൂജേഴ്സി: കോട്ടയം മാന്നാനം വടക്കേനടയിൽ പരേതനായ വി.പി. ചാക്കോയുടേയും ശോശമ്മചാക്കോയുടെയും മകൻ വി.സി. മാത്തൻ (അച്ചൻ കുഞ്ഞ്–84) നിര്യാതനായി. ഫ്ലോറം പാർക്കിലുള്ള മകൻ അലക്സ് മാത്യുവിന്റെ ഭവനത്തിൽ വച്ചായിരുന്നു അന്ത്യം. 

വേയ്ക്ക് സർവീസ് ഡിസംബർ 17 ഞായറാഴ്ച നാലു മണിമുതൽ എട്ടുവരെ റാൻഡോൾഫിലുള്ള ദി മാർത്തോമ ചർച്ച് ഒാഫ് ന്യൂജേഴ്സിയിൽ (790 state Route 10 west, Randalph, N3-07869). സംസ്കാര ശുശ്രൂഷകൾ നോർത്ത് അമേരിക്കാ യൂറോപ് ഭദ്രാധിപൻ ഡോ ഐസക് മാർ ഫീ ലക്സിനോസ് എപ്പിസ്കോപ്പായുടെ പ്രധാന കാർമികത്വത്തിലും വികാരി ഫിലപ് പി. മാത്യുവിന്റെയും മറ്റു വൈദികരുടെയും കാർമികത്വത്തിൽ ഡിസംബർ 18ന് തിങ്കളാഴ്ച 10 മണി മുതൽ നടക്കും. സംസ്ക്കാരം 12 മണിക്ക് ഗേറ്റ് വേ ഒാഫ് ഹെവൻ സെമിത്തേരിയിൽ. 

ഗ്രേസ് മാത്തൻ ആണ് ഭാര്യ. ജേക്കബ് മാത്യു, അലക്സ് മാത്യു (കേരളാ അസോസിയേഷൻ ഒാഫ് ന്യൂജേഴ്സി മുൻ പ്രസിഡന്റ്, ദി മാർത്തോമ ചർച്ച് ഒാഫ് ന്യൂജേഴ്സി സെക്രട്ടറി), ആലീസ് മാത്യു എന്നിവരാണ് മക്കൾ. സൂസൻ ജേക്കബ്, ഡോ. ബീന മാത്യു, മാത്യു.പി. വർഗീസ് എന്നിവർ മരുമക്കളാണ്. ആറ് കൊച്ചുമക്കളുണ്ട്. 

ഹാരിസൺ മലയാളം പ്ലാന്റേഷന്റെ വിവിധ എസ്റ്റേറ്റുകളിൽ സൂപ്രണ്ടായിരുന്നു മാത്തൻ. അമേരിക്കയിലെത്തിയ ശേഷം അക്കൗണ്ടന്റായി സേവനം അനുഷ്ടിച്ചു. റാൻഡോൾഫിലുള്ള മാർത്തോമ്മാ ചർച്ച് ഒാഫ് ന്യൂജേഴ്സിയിലെ സജീവാംഗമായിരുന്നു. സംസ്കാര ശുശ്രൂഷകൾ ലൈവ് സ്ട്രീമിങ്ങ് ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: അലക്സ് മാത്യു (973) 464–1717.