ചരമം

ശ്രീ.ഏബ്രഹാം

2017-12-29 01:47:38pm

കേരള ഇലക്ട്രിസിറ്റി ബോർഡ് സീനിയർ സുപ്രണ്ടന്റ് ആയി വിരമിച്ച ആയൂർ പെരിങ്ങള്ളൂർ വൈ. ഏബ്രഹാം കാഞ്ഞിരംവിള ഫ്ലോറിഡയിൽ മകൻ ബോബി ഏബ്രഹാമിന്റെ ഭവനത്തിൽ  നിര്യാതനായി. സംസാകാര ശുശ്രൂഷകൾ ആയൂർ സെൻറ് മേരീസ് ഓർത്തഡോക്‌സ് ഇടവകയിൽ പിന്നീട് നടക്കും. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിമുതൽ എട്ടു മണിവരെ റ്റാമ്പാ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ പ്രത്യേക പ്രാർഥനശുശ്രൂഷയും പൊതു ദർശനവും നടക്കും.
 
കുണ്ടറ അഞ്ചാലുംമൂട് സെൻറ് ജോർജ്ജ് ഭവനിൽ (അഞ്ചുപ്ലാം വീട്ടിൽ) സൂസൻ ഏബ്രഹാം(റാഹേൽ കുട്ടി, കെ എ പി) ആണ് സഹധർമ്മിണി

മക്കൾ: ബോബി ഏബ്രഹാം, (റ്റി.സി.എസ് സോഫ്ട്‍വെയർ എൻജിനീയർ, അമേരിക്ക) ബീന സാം  (സോഫ്ട്‍വെയർ എൻജിനീയർ, (ദുബായ്)

മരുമക്കൾ: ആനി ഐസക്‌ (അമേരിക്ക) സാം ജോർജ്ജ്, (ദുബായ്)

മികച്ച സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ആയൂർ വൈ.എം.സി.എ  പ്രസിഡണ്ട്, സെക്രട്ടറി, ആയൂർ  സെൻറ് മേരീസ് ഓർത്തഡോക്‌സ് ഇടവക ട്രസ്റ്റീ, ഇടമുളക്കൽ റബർ പ്രൊഡക്ഷൻ സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: ബോബി ഏബ്രഹാം : 813-327-0611


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN