ചരമം

രാജമ്മ നായര്‍

സുധാ കര്‍ത്താ 2018-01-02 02:13:50pm

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ ദീര്‍ഘകാലം താമസിച്ചിരുന്ന തിരുവല്ല മാന്താനം മാവുങ്കല്‍ വീട്ടില്‍ രാജമ്മ നായര്‍ (68) ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രയില്‍ വച്ചു ഹൃദയാഘാതം മൂലം നിര്യാതയായി. കുറച്ചുകാലമായി നാട്ടില്‍ വിശ്രമജീവിതം നയിച്ചുവരവെ, ഡല്‍ഹി സന്ദര്‍ശിക്കുന്നതിനിടയിലാണ് അസുഖം മൂലം ആശുപത്രിയിലായത്.

പമ്പ അസോസിയേഷന്‍, നായര്‍ സൊസൈറ്റി, എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക തുടങ്ങി നിരവധി സാമൂഹ്യ പ്രസ്ഥാനങ്ങളില്‍ പരേതയും ഭര്‍ത്താവ് ഗോപാലന്‍ നായരും സജീവ സാന്നിധ്യമായിരുന്നു.

ഫിലാഡല്‍ഫിയ ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ മുപ്പതിലേറെ വര്‍ഷം രജിസ്‌ട്രേഡ് നഴ്‌സായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മക്കള്‍: അജിത്, അനീഷ്.
സഹോദരങ്ങള്‍: മിനി പിള്ള, രഘുനാഥന്‍ നായര്‍, രാജപ്പന്‍ നായര്‍, പരേതരായ രമാ നായര്‍, രാധാകൃഷ്ണന്‍ നായര്‍.

സംസ്കാര ചടങ്ങുകള്‍ ജനുവരി ആറാംതീയതി ശനിയാഴ്ച ഫിലാഡല്‍ഫിയയ്ക്കടുത്തുള്ള വെസ്റ്റ് ലോറല്‍ ഹില്‍ സെമിത്തേരിയില്‍ (225 Belmont Ave, Bala Cynwyd, PA 19004).

കൂടുതല്‍ വിവരങ്ങള്‍ക്ക്: മിനി പിള്ള (215 442 0811), സുധാ കര്‍ത്താ (267 575 7333), ഗോപാലന്‍ നായര്‍ (215 442 9368).