ചരമം

ദാസൻ ആന്റണി

പി.പി.ചെറിയാൻ 2018-01-03 12:16:02pm

കരോൾട്ടൺ : പുല്ലിച്ചിറ ക്രിസോസ്റ്റം ആന്റണിയുടേയും സർഫിന ജോസഫ് ആന്റണിയുടേയും  മകൻ ദാസൻ ക്രിസോസ്റ്റം ആന്റണി കരോൾട്ടണിൽ (ഡാലസ്) നിര്യാതനായി.

ഇല്ലിനോയ് ഇലംഹഴസ്റ്റ് (Elmhurst) മേരിക്യൂൻ ഓഫ് ഹെവൻ മെംബറായിരുന്നു. ഫൊക്കാന, കേരള ലാറ്റിൻ കാത്തലിക്ക് ലീഗ് എന്നിവയുടെ സ്ഥാപക മെംബറന്മാരിൽ ഒരാളായിരുന്നു.

ഷിക്കാഗോ മലയാളി സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകിയിട്ടുള്ള ദാസൻ ഷിക്കാഗൊ മലയാളി കൾച്ചറൽ അസോസിയേഷൻ സജ്ജീവ അംഗവുമായിരുന്നു. ഡ്യുപേജ് കൗണ്ടി ഡമോക്രാറ്റിക് പാർട്ടി പ്രവർത്തകനും ഒബാമയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനുവേണ്ടി പ്രചാരണം നടത്തുന്നതിനും  ദാസൻ മുൻപന്തിയിലായിരുന്നു.  ഭാര്യ ശോശാമ്മ.

മക്കൾ : ക്രിസ്റ്റൻ, സർഫിന.

മരുമക്കൾ : റോജർ.

വേക്ക് / വിസിറ്റേഷൻ:  ജനുവരി 6 ശനിയാഴ്ച വൈകിട്ടു 3 മുതൽ 6 വരെ.

സ്ഥലം : Rho ton Funeral Home

1511 South 1-35E Carroll ton, TX.

1996 ൽ ഡാലസിൽ നടന്ന ഫൊക്കാന കൺവൻഷൻ സോവനീർ കമ്മിറ്റി വൈസ് ചെയർമാനായിരുന്ന ആന്റണി ദാസന്റെ ദേഹ വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാലസ് അനുശോചനം രേഖപ്പെടുത്തുന്നതായി സെക്രട്ടറി റോയ് കൊടുവത്ത് പത്രകുറിപ്പിൽ അറിയിച്ചു.