Cinema

പ്രണവ് മോഹൻലാലിന്റെ ആദിയിലെ ആദ്യഗാനമെത്തി

2018-01-05 02:18:09pm

കൊച്ചി: കാത്തിരിപ്പിനൊടുവിൽ പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജീത്തു ജോസഫ് തന്നെ തിരക്കഥ രചിക്കുന്ന ചിത്രാണ് ആദി.

Some Lies Can Be Deadly എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ആന്റണി പെരുമ്പാവൂരാണ് ആശീർവാദ് സിനിമാസിനു വേണ്ടി ചിത്രം നിർമ്മിക്കുന്നത്. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും

ആദിയുടെ ടീസറിനും, ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.