ചരമം

കാതറിന്‍

പി. പി. ചെറിയാൻ 2018-01-31 10:38:54am

സാന്റാ അന്ന (കലിഫോർണിയ) : തൃശൂർ സ്വദേശി പരേതനായ പൊറിഞ്ചു നീലങ്കാവിലിന്റെ ഭാര്യ കാതറിൻ (96) കലിഫോർണിയ സാന്റാ അന്നയിൽ നിര്യാതയായി. തൃശൂർ ലൂർദ് കത്തിഡ്രൽ ചർച്ച് അംഗമായിരുന്നു. മക്കൾ: സൈമൺ നീലങ്കാവിൽ (കലിഫോർണിയ), ജോയ് നീലങ്കാവിൽ (കലിഫോർണിയ)

മരുമക്കൾ: ആലീസ് സൈമൺ, ലില്ലി ജോയ്. ഗായകൻ ഫ്രാങ്കോ, ലിയൊ, കെറ്റി, മിനു, ജോളി, ജോബി, ലിജൊ എന്നിവർ കൊച്ചുമക്കളാണ്.

പൊതുദർശനം വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ. സ്ഥലം: സെന്റ് തോമസ് സീറോ മലബാർ കാത്തലിക്ക് ഫെറോനാ ചർച്ച്, സാന്റാ അന്ന. ശുശ്രൂഷ : ശനി രാവിലെ 10 മുതൽ. സ്ഥലം : സെന്റ് തോമസ് സീറോ മലബാർ കാത്തലിക്ക് ഫെറോന ചർച്ച് സാന്റാ അന്ന. വിവരങ്ങൾക്ക് : ഫ്രാങ്കോ : 562 804 9814