ചരമം

അമ്മിണി ജോര്‍ജ്

ഷാജി രാമപുരം 2018-02-07 03:32:47pm

ഡാലസ്: ഇന്ത്യാ പെന്തക്കോസ്തല്‍ അസംബ്ലി സഭാഗം ഓമല്ലൂര്‍ കണ്ടൂതറയില്‍ പരേതനായ ജോര്‍ജ് തോമസിന്റെ ഭാര്യ അമ്മിണി ജോര്‍ജ്(73) ഡാലസില്‍ നിര്യാതയായി.
ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 8.30 വരെ ഇര്‍വിംഗിലുള്ള മൗണ്ട് കാര്‍മേല്‍ ഫ്യൂണറല്‍ ഹോമില്‍(1225 E Irving Blvd, Irving, TX-75060) വെച്ച് പൊതുദര്‍ശനവും, ശനിയാഴ്ച രാവിലെ 10 മണിക്ക് സംസ്‌ക്കാര ശുശ്രൂഷയും തുടര്‍ന്ന് സംസ്‌കാരവും നടത്തുന്നതാണ്.

പരേതനായ റെജി കെ.ജോര്‍ജ്, സുജ തോമസ് (ഓമല്ലൂര്‍), സുനു ചെറിയാന്‍(ഡാലസ്) എന്നിവര്‍ മക്കളും, ഓമല്ലൂര്‍ വിളവിനാല്‍ തോമസ് ജോണ്‍, ഇലന്തൂര്‍ കുരീക്കാട്ടില്‍ വിന്‍സ് ചെറിയാന്‍ എന്നിവര്‍ മരുമക്കളും ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിന്‍സ്-214 493 8289