സാംസ്‌കാരിക വിശേഷങ്ങള്‍

ഫാമിലി കോണ്‍ഫറന്‍സ് റാഫിള്‍: രേണു ഗുപ്ത ഗ്രാന്റ് സ്‌പോണ്‍സര്‍

രാജന്‍ വാഴപ്പള്ളില്‍ 2018-02-14 09:38:37am

ന്യൂയോർക്ക് : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവക ജനങ്ങൾ സന്ദർശന ടീം അംഗങ്ങൾക്ക് പ്രചോദനമാകുന്നു. ഭദ്രാസനത്തിന്റെ മറ്റൊരു മിനിസ്ട്രിയായ ഫാമിലി / യൂത്ത് കോൺഫറൻസിൽ പങ്കെടുക്കാൻ കാണിക്കുന്ന താൽപര്യവും അഭിവാഞ്ചയും ഏറെ പ്രത്യാശയുളവാക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

നാലിടവകകളാണ് ഫെബ്രുവരി 11, ഞായറാഴ്ച സന്ദർശിച്ചത്. എൽമോണ്ട് സെന്റ് ബസേലിയോസ് ഇടവകയിൽ നിന്നുള്ള രേണു ഗുപ്തയാണ് ഈ ആഴ്ച ഗ്രാന്റ് സ്പോൺസറായി കമ്മിറ്റിയോട് സഹകരിച്ചത് എന്നു ഫിനാൻസ് കമ്മിറ്റി ചെയർ പേഴ്സൺ എബി കുര്യാക്കോസ് അറിയിച്ചു.

എബി കുര്യാക്കോസ് ഫിനാ‍ൻസ് / സുവനീർ കമ്മിറ്റി അംഗങ്ങളായ ടറൻസൺ തോമസ്, ആൽബിൻ ജോർജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വെരി. റവ. വർഗീസ് പ്ലാന്തോട്ടം കോർ എപ്പിസ്കോപ്പാ ഏവരേയും സ്വാഗതം ചെയ്തു കോൺഫറൻസിന്റെ വിവരണങ്ങൾ നൽകി.

എബി കുര്യാക്കോസ് കോൺഫറൻസിന്റെ തുടക്കത്തെക്കുറിച്ചും ഇപ്പോഴുള്ള വളർച്ചയെപ്പറ്റിയും സൂചിപ്പിച്ചു.

തോമസ് മാർ മക്കാറിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ തുടങ്ങിയ ഫാമിലി / യൂത്ത് കോൺഫറൻസ് , മാർ ബർണബാസ് തിരുമേനിയുടെ നേതൃത്വത്തിൽ ആത്മീയമായി വളരുകയും മാർ നിക്കോളോവോസ് തിരുമേനിയുടെ നേതൃത്വത്തിൽ ശക്തമായി വളർന്ന് ലോകമെങ്ങും ആദരിക്കപ്പെടുകയം ചെയ്യുന്നെന്ന് എബി കുര്യാക്കോസ് അഭിപ്രായപ്പെട്ടു. ഭദ്രാസനത്തിന്റെ അതിർത്തിയായ കാനഡ മുതൽ നോർത്ത് കാരലൈനാ വരെയുള്ള പ്രദേശത്തെ എല്ലാ പ്രായപൂർത്തിയായ വ്യക്തികൾക്കും യുവാക്കൾക്കും തനതായ അവസരങ്ങൾ യൂത്ത് കോൺഫറൻസ് മിനിസ്ട്രി പ്രദാനം ചെയ്യുന്നുവെന്ന് എബി കുര്യാക്കോസ് ഓർമ്മപ്പെടുത്തി.

ഭാവി തലമുറയ്ക്കായി കോൺഫറൻസിനെ ശക്തിപ്പെടുത്തേണ്ടത് നാമോരോരുത്തരുടേയും കർത്തവ്യമാണെന്ന് എടുത്തു പറഞ്ഞു. വെരി. റവ. വർഗീസ് പ്ലാന്തോട്ടം കോർ എപ്പീസ്കോപ്പാ ഒരു ടിക്കറ്റ് വാങ്ങിക്കൊണ്ട് റാഫിളിന്റെ വിതരോണോദ്ഘാടനം നിർവ്വഹിച്ചു.

ടറൻസൺ തോമസ്, ഓരോ റാഫിൾ ടിക്കറ്റ് വാങ്ങി കോൺഫറൻസിന്റെ ധനശേഖരണത്തെ പ്രോത്സാഹിപ്പിക്കാനായി ആഹ്വാനം ചെയ്തു. അതോടൊപ്പം സുവനീറിലേക്കുള്ള ആശംസകളും പരസ്യങ്ങളും നൽകുന്നതിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. ഇടവക വികാരിയോടും കമ്മിറ്റി അംഗങ്ങളോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുകയും ചെയ്തു.

സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, ഹണ്ടിങ്ടൻ വാലി, ഫിലഡൽഫിയായിൽ നടന്ന ചടങ്ങിൽ സഭാ മാനേജിങ് കമ്മിറ്റി അംഗം ജോ ഏബ്രഹാം, കമ്മിറ്റി അംഗങ്ങളായ വർഗീസ് പി. ഐസക്, യോഹന്നാൻ ശങ്കരത്തിൽ, ഏരിയ കോ ഓർഡിനേറ്റർ ഫിലിപ്പോസ് ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു.

വെരി. റവ. സി. ജെ. ജോൺസൺ കോർ എപ്പീസ്കോപ്പാ ഏവരേയും സ്വാഗതം ചെയ്ത് ആമുഖ വിവരണം നൽകി. ജോ ഏബ്രഹാം കോൺഫറൻസിന്റെ സന്ദേശം നൽകി. ജോ ഏബ്രഹാം ഒരു ടിക്കറ്റ് വെരി റവ. സി. ജെ. ജോൺസൺ കോർ എപ്പിസ്കോപ്പായ്ക്ക് നൽകിക്കൊണ്ട് റാഫിളിന്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. രജിസ്ട്രേഷന്റെ കിക്ക് ഓഫ് ഫിലിപ്പോസ് ചെറിയാൻ, യോഹന്നാൻ ശങ്കരത്തിലിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ഏകദേശം 18 ടിക്കറ്റുകൾ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തു.

സെന്റ് ഗ്രീഗോറിയോസ്, റാലി, നോർത്ത് കാരലൈനാ ഇടവകയിൽ നടന്ന ചടങ്ങിൽ ഫാ. ടെനി തോമസ് അധ്യക്ഷനായിരുന്നു. അച്ചൻ ഏവരേയും സ്വാഗതം ചെയ്തു വിവരണങ്ങൾ നൽകി. ഡോ. റോബിൻ മാത്യു, സുനീസ് വർഗീസ്, മിൻസാ വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഡോ. റോബിൻ മാത്യു കോൺഫറൻസിന്റെ സന്ദേശങ്ങൾ നൽകി. ഡോ. റോബിൻ മാത്യു രജിസ്ട്രേഷൻ ഫോമും, റാഫിൾ ടിക്കറ്റും ഫാ. ടെനി തോമസിനു നൽകിക്കൊണ്ട് രജിസ്ട്രേഷന്റെ കിക്കോഫും റാഫിളിന്റെ വിതരണോദ്ഘാടനവും നിർവ്വഹിച്ചു. കൂടാതെ സുവനീറിലേക്കുള്ള ആശംസകളും പരസ്യങ്ങളും ലഭിച്ചു. ഏകദേശം 2650 ഡോളറിന്റെ ടിക്കറ്റുകൾ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുവാൻ സാധിച്ചു.

ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് ഇടവകയിൽ നടന്ന ചടങ്ങിൽ ഫാ. ജോൺ തോമസ് ഏവരേയും സ്വാഗതം ചെയ്തു വിവരണങ്ങൾ നൽകി. വെരി. റവ. റ്റി. എം. സഖറിയാ കോർ എപ്പിസ്കോപ്പാ, കോൺഫറൻസ് ട്രഷറർ മാത്യു വർഗീസ്, ഫിനാൻസ് / സുവനീർ കമ്മിറ്റി അംഗങ്ങളായ ഐസക്ക് ചെറിയാൻ, തോമസ് വർഗീസ് (സജി) ക്യൂൻസ് ഏരിയാ കോ ഓർഡിനേറ്റർ ജോൺ താമരവേലിൽ ഭദ്രാസന അസംബ്ലി അംഗങ്ങളായ മോൻസി മാണി, ഡി. സി. തോമസ്, മലങ്കര അസോസിയേഷൻ അംഗം ഗീവർഗീസ് ജേക്കബ്, ഇടവക ട്രസ്റ്റി ബിനു വർഗീസ്, കോൺഫറൻസ് ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ എന്നിവർ സന്നിഹിതരായിരുന്നു.

ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ കോൺഫറൻസിന്റെ ഫണ്ട് ശേഖരണത്തെക്കുറിച്ച് (സുവനീർ / റാഫിൾ) വിവരണങ്ങൾ നൽകി. രജിസ്ട്രേഷൻ ഫോമും, റാഫിൾ ടിക്കറ്റും ചെക്കും ഫാ. ജോൺ തോമസിന് നൽകി കൊണ്ട് രജിസ്ട്രേഷൻ കിക്ക് ഓഫും റാഫിളിന്റെ വിതരണോദ്ഘാട നവും സോണി മാത്യു, സി. സി. തോമസ് എന്നിവർ നിർവ്വഹിച്ചു.

ഏരിയാ കോ ഓർഡിനേറ്റർ ജോൺ താമരവേലിന്റെ നേതൃത്വത്തിൽ നേരത്തെ തന്നെ പ്ലാൻ ചെയ്തതനുസരിച്ചാണ് എല്ലാ കാര്യങ്ങളും നടന്നത്. അദ്ദേഹത്തോടുള്ള പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു. ഇടവക ട്രസ്റ്റി ബിനു വർഗീസും, വികാരി ഫാ. ജോൺ തോമസും സുവനീറിലേക്കുള്ള ഇടവകയുടെ ആശംസയുടെ ചെക്ക് സുവനീർ കമ്മിറ്റിക്കു കൈമാറി. നാല്പതു റാഫിൾ ടിക്കറ്റുകൾ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുവാൻ സാധിച്ചു.

ഭദ്രാസനത്തിന്റെ ഈ മിനിസ്ട്രിയുടെ വിജയത്തിനായി അഹോരാത്രം പണിപ്പെടുന്ന ഫിനാൻസ് / സുവനീർ കമ്മിറ്റി അംഗങ്ങളുടെ പ്രവർത്തനങ്ങളെ കോ ഓർഡിനേറ്റർ റവ. ഡോ. വർഗീസ് എം. ഡാനിയേൽ, ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ, ട്രഷറാർ മാത്യു വർഗീസ് എന്നിവർ ശ്ലാഘിച്ചു.