ചരമം

കെ . എം എബ്രഹാം

ബിന്ദു ടിജി 2018-02-15 03:11:04am

ഫോമാ അഡ്വൈസറി ബോർഡ് വൈസ്  ചെയർ മാൻ ശ്രീ . വിൻസെൻറ് ബോസ് മാത്യു വിൻറെ ഭാര്യ ജെസ്സി മോളുടെ പിതാവ്  കെ . എം എബ്രഹാം കരുവാൻപ്ലാക്കൽ (84)  ഫെബ്രുവരി പതിനൊന്നിന്    ഭരണങ്ങാനത്ത്  നിര്യാതനായി.  ഭരണ ങ്ങാനം സെൻറ് മേരീസ് ഹൈ സ്‌കൂൾ റിട്ടയേർഡ് അധ്യാപകനായിരുന്നു  എബ്രഹാം . 1970  ൽ കെ സി എസ് എൽ  പ്രസിഡണ്ട് ആയിരുന്ന എബ്രഹാം  ദീപിക പത്രത്തിലെ മാത്തമാറ്റിക്സ് കോളം കൈകാര്യം ചെയ്തിരുന്ന എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനും കൂടി ആയിരുന്നു .

ഭൗതിക ശരീരം ഫെബ്രുവരി പതിമൂന്ന് ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് വീട്ടിൽ കൊണ്ടുവരും . സംസ്‌കാര ശുശ്രുഷ  ബുധനാഴ്ച രാവിലെ പത്തര മണിക്ക്  വീട്ടിൽ ആരംഭിക്കുന്നതും ഭരണ ങ്ങാനം സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ് .

 ഭാര്യ : റോസമ്മ കുര്യന്താനം . മക്കൾ : മാത്യു കെ എബ്രഹാം (അസി . ജനറൽ  മാനേജർ , പവർ ഗ്രിഡ്) , ഡോക്ടർ . മേരി കെ എബ്രഹാം (ഡയറക്ടർ - വെറ്റിനറി ), റോസ് മോൾ കെ എബ്രഹാം (യു എസ് എ ), അൻസാമ്മ കെ എബ്രഹാം (പാസ്പോർട്ട് ഓഫീസ് കൊച്ചി), എൽസമ്മ കെ എബ്രഹാം (ഗ്രോയിങ് സ്‌റ്റാർച്, കൊച്ചി ) 
    മരുമക്കൾ :  പ്രൊഫ മേരി സി കുരിയൻ (എഞ്ചിനീയറിംഗ് കോളേജ് തൃശൂർ ) , ജോൺ ജോസഫ് IRS  (കസ്റ്റംസ് ബോർഡ് ഓഫ് ഇന്ത്യ ), വിൻസെൻറ് ബോസ് മാത്യു (യു എസ് എ ) , ജോസ് ഇഗ്‌നേഷ്യസ് (LIC പത്തനം  തിട്ട) , തോമസ് എബ്രഹാം ( മാനേജർ മിൽമ ) 

ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ ഫോമാ പ്രസിഡന്റ് ബെന്നി വച്ചാച്ചിറയും , സെക്രട്ടറി ജിബി തോമസും അനുശോചനം അറിയിച്ചു . ഫോമ  വെസ്‌റ്റേൺ റീജിയൺ നു വേണ്ടി റീജിയണൽ വൈസ്  പ്രസിഡണ്ട്  പോൾ കെ ജോൺ (റോഷൻ ) , നാഷണൽ കമ്മിറ്റി അംഗങ്ങളായ  സാജു ജോസഫ് , ജോസഫ് ഔസോ എന്നിവരും മറ്റു വെസ്‌റ്റേൺ റീജിയൺ നേതാക്കന്മാരും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു അനുശോചനം അറിയിച്ചു.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC