ചരമം

ചാക്കോ കുര്യാക്കോസ്

2018-02-18 04:08:08am

റ്റാമ്പാ: മാഞ്ഞൂര്‍ ചാമക്കാല സെന്റ് ജോണ്‍ ഇടവകാംഗവും ഇപ്പോള്‍ ടാമ്പായില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ചാക്കോ കുര്യാക്കോസ് മണലേല്‍ (89) നിര്യാതനായി. ഫെബ്രുവരി 18-നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ബ്രാന്‍ഡണിലുള്ള സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ (3920 South King Ave, Brandon, FL 33511) വച്ചു പൊതുദര്‍ശനം നടത്തപ്പെടുന്നതാണ്.

ഫെബ്രുവരി 19-നു തിങ്കളാഴ്ച രാവിലെ 9.30-നു സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ദേവാലയത്തില്‍ വച്ചു സംസ്കാര ശുശ്രൂഷയും തുടര്‍ന്നു ക്‌നാനായ കാത്തലിക് ഗാര്‍ഡനില്‍ (Hillsbrough Memmorial Cemetery, 2320 West BrandonBlvd, FL 33511) വച്ചു സംസ്കാരവും നടത്തപ്പെടുന്നതാണ്. അതിനുശേഷം സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ വച്ചു മന്ത്രയും നടത്തപ്പെടുന്നതാണ്.

ഭാര്യ: കൊച്ചേറിയം കുര്യാക്കോസ് മണിമല കിഴക്കേവീട് കുടുംബാംഗമാണ്.

മക്കള്‍:
മേരിക്കുട്ടി & മാണി പൂഴികുന്നേല്‍
എല്‍സമ്മ & സ്റ്റീഫന്‍ തൊട്ടിയില്‍
ഡെയ്‌സി & ജോസ് ചക്കുങ്കല്‍
ട്രയ്‌സി & ജയിംസ് മണിമല (ന്യൂയോര്‍ക്ക്)
സാലി & ജോപ്പന്‍ മാരമംഗലം
സിബി & സ്മിത (വാലയില്‍) മണലേല്‍ (ന്യൂയോര്‍ക്ക്)
റോസ്‌ലി & ജോജോ കാഞ്ഞിരത്തിങ്കല്‍
എബി & മിനി (പുത്തന്‍കണ്ടത്തില്‍ ) മണലേല്‍.

പരേതന് 19 കൊച്ചുമക്കളും 8 കൊച്ചുമക്കളുടെ മക്കളുമുണ്ട്. 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC