ചരമം

അലക്‌സ് ജോര്‍ജ്

ഷാജി ജോര്‍ജ്, ഒക്ലഹോമ 2018-02-25 08:56:21am

ഒക്ലഹോമ: പൊന്തന്‍പുഴ കൊച്ചിടശേരില്‍ കെ. വി. ജോര്‍ജിന്റെയും ഏലിയാമ്മ ജോര്‍ജിന്റെയും മകന്‍ അലക്‌സ് ജോര്‍ജ് (ഷിബു 43 വയസ്സ്) ഒക്ലഹോമയില്‍ നിര്യാതനായി.

ഒക്ലഹോമ മാര്‍ത്തോമ്മ ഇടവകാംഗമായിരുന്നു. ഇടവകയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്ന ഷിബുവിന്റെ അപ്രതീക്ഷിതമായ വേര്‍പാട് ഇടവകയെ സംബന്ധിച്ചിടത്തോളം ഒരു തീരാ നഷ്ടമാണ്. ഇടവക യുവജന സഖ്യം സെക്രട്ടറി, കമ്മറ്റി മെംബര്‍, ലേ ലീഡര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഒക്ലഹോമ മലയാളീ അസോസിയേഷന്റെ കലാപ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നിന്നിരുന്ന ഷിബു മികച്ച അഭിനേതാവും അവതാരകനുമായിരുന്നു. സമകാലീന വിഷയങ്ങള്‍ പ്രമേയമാക്കി അനേകം ലഘു നാടകങ്ങള്‍ക്കു കഥയെഴുതുകയും അത് ഭംഗിയായി അരങ്ങില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്ന ഷിബുവിന്റെ കഴിവ് അടുത്തറിഞ്ഞിട്ടുള്ള ഒക്ലഹോമ മലയാളികള്‍ അദ്ദേഹത്തിന്റെ നിര്യാണം നടുക്കത്തോടെയാണ് ഉള്‍ക്കൊണ്ടത്.

അസോസിയേഷന്റെ മുന്‍ കലാ വിഭാഗം സെക്രട്ടറിയായിരുന്നു. പൊന്തന്‍പുഴ മൈലേട്ട് കുടുംബാംഗമായ അന്ന അലക്‌സാണ് ഭാര്യ. മക്കള്‍ അമിയേല്‍ (7), അഭിഷേക് (6).

പരേതനായ ബേബിക്കുട്ടി, മേരിക്കുട്ടി (അമേരിക്ക), ഡെയ്‌സി, ലിസി, മേഴ്‌സി (നേപ്പാള്‍), ജസ്സി, ഷാജു എന്നിവര്‍ സഹോദരങ്ങളാണ്.

മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 24 ശനിയാഴ്ച് 3 മണിക്ക് യൂക്കോണ്‍ ശാരോന്‍ ഫെലോഷിപ് ചര്‍ച്ചിലും ശവസംസ്കാര ശുശ്രൂഷ ഫെബ്രുവരി 25 ഞായറാഴ്ച 2 മണിക്ക് ഒക്ലഹോമ മാര്‍ത്തോമ്മ പള്ളിയിലും നടത്തപ്പെടും.