ചരമം

സാറാമ്മ ഡാനിയേല്‍

പി. പി. ചെറിയാൻ 2018-02-28 03:15:19am

അലന്‍, ഡാളസ് : പരേതനായ വെട്ടിയാര്‍ പാലോലില്‍ പാസ്റ്റര്‍ പി.ജി. ദാനിയേലിന്റെ ഭാര്യ സാറാമ്മ ദാനിയേല്‍ (76) ഡാലസില്‍ നിര്യാതയായി. റാന്നി ചെറുകുലന്‍ഞ്ചി പരേതരായ കെ.എം. ഏബ്രഹാമിന്റേയും, ശോശാമ്മ അബ്രഹാമിന്റേയും മകളാണ്.
മസ്കീറ്റ് ശാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് അംഗമാണ്.

മക്കള്‍: ജോണ്‍സണ്‍ ദാനിയേല്‍- അനു (അലന്‍, ഡാലസ്)
ലീനാ ജോസഫ് - ബിജി (ന്യൂജേഴ്‌സി)
ആന്‍ തോമസ്- ജേസന്‍ (ഫ്‌ളോറിഡ).
പരേതയായ ഡോ. റീന ഫിലിപ്പ്‌സ് - ഡോ. ജോണി ഫിലിപ്പ്‌സ് (അലന്‍).

പൊതുദര്‍ശനം മാര്‍ച്ച് രണ്ടാംതീയതി വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍
സ്ഥലം: ശാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ഓഫ് ഡാലസ് 940 ബാര്‍ണീസ് ബ്രിഡ്ജ് റോഡ്, മസ്കീറ്റ്, ടെക്‌സസ് 75150.

സംസ്കാര ശുശ്രൂഷ: മാര്‍ച്ച് 3 ശനി രാവിലെ 9 മുതല്‍
സ്ഥലം: ശാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ഓഫ് ഡാലസ്.
തുടര്‍ന്ന് അലന്‍ റിഡ്ജ് വുഡ് മെമ്മോറിയല്‍ പാര്‍ക്ക്, ടെക്‌സസ്.
ലൈവ്: Powervisionusa.com

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ ദാനിയേല്‍ (214 663 5374), ജോളി സാബു (214 564 3584).