ചരമം

സാമുവേല്‍ പി.തോമസ്

ഷാജി രാമപുരം 2018-03-02 01:36:36pm

ഡാലസ്: റാന്നി ഇടമണ്‍ വാകത്താനം വാഴപ്പറമ്പില്‍ പരേതനായ വി.ജെ. തോമസിന്റെ മകന്‍ സാമുവേല്‍ വി.തോമസ്(കൊച്ചുബാബുകുട്ടി 57) നിര്യാതനായി. കോട്ടയം ശങ്കരമംഗലത്ത് യൂനിസ് സാമുവേല്‍ ആണ് ഭാര്യ. കോളേജ് വിദ്യാര്‍ത്ഥിനികളായ സ്വീറ്റി, ഷെല്ലി എന്നിവരാണ് മക്കള്‍. സംസ്‌കാരം നടത്തി. ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവകാംഗം ആയിരുന്നു.

എഴുപതുകളില്‍ അമേരിക്കയില്‍ കുടിയേറി പാര്‍ത്ത ഈപ്പന്‍ തോമസ്(ഡാലസ്), മാത്യു തോമസ്(ഡാലസ്), പരേതനായ തോമസ് വി.തോമസ്(റാന്നി), ശോശാമ്മ വര്‍ഗീസ്(കോട്ടയം), റെയ്ച്ചല്‍ മാത്യു(കുമ്പനാട്) എന്നിവര്‍ സഹോദരി സഹോദരന്മാര്‍ ആണ്. റാന്നി അസോസിയേഷന്‍ പരേതന്റെ ദേഹവിയോഗത്തില്‍ അനുശോചനം അറിയിച്ചു.