കൗതുകം

ഇരുട്ടി വെളുത്തപ്പോള്‍ നദി ചുവപ്പായി !

ജോര്‍ജ് തുമ്പയില്‍ 2018-03-04 03:24:46am

ന്യൂയോര്‍ക്ക്: നേരം ഇരുട്ടി വെളുത്തപ്പോള്‍ നദിയിലെ വെള്ളത്തിന്റെ നിറത്തിലൊരു മാറ്റം. ജലം ചുവപ്പായിരിക്കുന്നു. സൈബീരിയയിലെ മൊഹാങ്ങ് എന്ന നദിയാണ് നിറം മാറി നാട്ടുകാരെ ഞെട്ടിച്ചത്. ട്യൂമെന്‍ നഗരത്തിലെ പ്രധാന ജല സ്രോതസായ ഈ നദിയില്‍ പെട്ടെന്നുണ്ടായ നിറം മാറ്റത്തെത്തുടര്‍ന്ന് അധികൃതര്‍ നദിയിലെ സാമ്പിളുകള്‍ എടുത്ത് പരിശോധിച്ചെങ്കിലും നിറം മാറ്റത്തിനുള്ള കാരണം കണ്ടെത്തിയിട്ടില്ല. എന്നാല്‍ സമീപത്തെ വ്യവസായ ശാലകളില്‍നിന്നുള്ള മാലിന്യ നിക്ഷേപമാകാം ഈ നിറം മാറ്റത്തിന് പിന്നിലെന്ന് നാട്ടുകാര്‍ കരുതുന്നു. അതുകൊണ്ടുതന്നെ വിവിധ ആവശ്യങ്ങള്‍ക്കായി ഈ നദിയില്‍നിന്ന് വെള്ളമെടുക്കുന്നത് ആളുകള്‍ നിര്‍ത്തി. മഞ്ഞിനിടയിലൂടെ ഒഴുകുന്ന നദിയുടെ ചുവന്ന നിറം ഫോട്ടോഗ്രാഫി ചെയ്യാനായി നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നുണ്ട്. ആകാശക്കാഴ്ചയില്‍ ഇത് ചോരനിറമൊഴുകുന്ന ഒരു പുഴയായി മാത്രമേ തോന്നൂ. എന്നാല്‍ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടുള്ള വ്യാവസായിക വിപ്ലവത്തിനെതിരേ ഈ പുഴയെ സാക്ഷിയാക്കി ലോകമെമ്പാടും സമരമുഖങ്ങള്‍ തുറക്കാനൊരുങ്ങുകയാണ് പ്രകൃതിസ്‌നേഹികള്‍. 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC