ചരമം

എം. സി. ജോർജ്

ജോര്‍ജ് തുമ്പയില്‍ 2018-03-08 10:08:02am

സഫേൺ (ന്യുയോർക്ക്) : സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഡോ. രാജു വർഗീസിന്റെ ഭാര്യാപിതാവ് മാവേലിക്കര പത്തിച്ചിറ മാമ്മൂട്ടിൽ എം. സി. ജോർജ് (92) നിര്യാതനായി. പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്ക്കാരം നടത്തി. ഭാര്യ തിരുവല്ല വലിയ പുതുശ്ശേരിൽ  ശോശാമ്മ വർഗീസ് (റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്).

മക്കൾ: സൂസൻ രാജു വർഗീസ് (അശ്വതി ന്യുയോർക്ക്), പ്രൊഫ. ഡോ. ജേക്കബ് ജോർജ് (മൗണ്ട് താബോർ ട്രെയിനിംഗ് കോളേജ് പത്തനാപുരം), വർഗീസ് ജോർജ് (വിജി– അബുദാബി). മരുമക്കൾ: ഡോ. രാജു വർഗീസ്, ഡോ. ബീന ജേക്കബ്, ഷീന ആനി വർഗീസ്.