ചരമം

ലൈസാമ്മ ജോർജ്

ഷാജി രാമപുരം 2018-03-08 10:20:37am

ഡാലസ് : ചെങ്ങന്നൂർ മുളക്കുഴ കേളപ്പറമ്പ് കാട്ടുനിലത്ത് പരേതനായ സി. ഓ. ജോർജിന്റെ ഭാര്യ ആറൻമുള തുണ്ടിയത്ത് കുടുംബാംഗമായ ലൈസാമ്മ ജോർജ് (90) ഡാലസിൽ നിര്യാതയായി. വെള്ളിയാഴ്ച്ച വൈകിട്ട് ആറപ മുതൽ ഒൻപത് വരെ മെസ്കിറ്റിലുള്ള സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ (1002 Barnes Bridge Rd, Mesquite, Tx-75150) വെച്ച് പൊതുദർശനവും മാർച്ച് 10 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ സംസ്കാര ശുശ്രൂഷയും തുടർന്ന് സണ്ണിവെയിലിലുള്ള ന്യൂഹോപ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (500 us-80, Sunnyvale, Tx-75182) സംസ്കാരം നടത്തുന്നതുമാണ്.

മക്കൾ: വത്സ (ന്യൂയോർക്ക്), പ്രേമ (ഡാലസ്) ജിജി (മുളക്കുഴ) പരേതനായ ബിജു, റെഞ്ചി (ന്യൂയോർക്ക്), ജോർജി (ന്യൂയോർക്ക്), ടോയി (ദി കറി ലീഫ് റസ്റ്റോറെന്റ്, മെസ്കിറ്റ്). മരുമക്കൾ : വടശ്ശേരിക്കര ചക്കുപുരക്കൽ കുഞ്ഞുമോൻ, എടത്വാ ഉരാംവേലിൽ ജോർജുകുട്ടി, മുളക്കുഴ കടക്കിലേത്ത് അനിയൻകുഞ്ഞ്, മുളക്കുഴ ഈഴേരത്ത് മീന, പന്തളം കടക്കിലേത്ത് ഷേർളി, നീത (ന്യൂയോർക്ക്) മേപ്പാടം ആറ്റുമാലിൽ പുത്തൻപുരക്കൽ ജിനു. 

കൂടുതൽ വിവരങ്ങൾക്ക്: ടോയി : 214 458 3339.