കൗതുകം

പ്രണയിനികള്‍ക്ക് വേണ്ടി ഒരു പോസ്റ്റോഫീസ്

ജോര്‍ജ് തുമ്പയില്‍ 2018-03-28 02:57:31am

ന്യൂയോര്‍ക്ക്: പ്രണയിനികള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പോസ്റ്റോഫീസ്. ജര്‍മ്മനിയിലാണത്. ഇത്തരത്തില്‍ ലോകത്ത് തുറന്നിട്ടുള്ള ഒരേ ഒരു പോസ്‌റ്റോഫീസും ഇതു തന്നെ. ആഗ്രഹിക്കുന്ന പങ്കാളിയെ കണ്ടെത്താന്‍ വരമരുളുന്ന ഒരു ഓക്ക് മരത്തെ ചുറ്റിപ്പറ്റിയാണ് ഈ പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നത്. കഥ ഇങ്ങനെ. നൂറ്റണ്ടുകളുടെ പഴക്കമുള്ള ഈ ഓക്ക്മരത്തിനു പറയാന്‍ പ്രണയത്തിന്റെ നൂറു കഥകളാണുള്ളത്.

1891-ല്‍ മിന്ന എന്ന പെണ്‍കുട്ടിയും വിഹെല്‍മ എന്ന യുവാവും തമ്മിലുള്ള പ്രണയത്തിനു സാക്ഷിയായ തോടെയാണ്. അവരുടെ പ്രണയലേഖനങ്ങള്‍ ഒളിപ്പിച്ചുവച്ചിരുന്ന ഈ മരത്തിന്റെ ചുവട്ടില്‍ വച്ചാണ് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് അവര്‍ വിവാഹിതരായത്. ഇയുറ്റിനിലെ ഈ ഓക് വൃക്ഷം അതോടെ പ്രണയസാഫല്യത്തിന്റെ കേന്ദ്രമായി. നൂറ്റാണ്ടുകളായി ഈ പതിവു തുടര്‍ന്നതോടെ, വര്‍ഷങ്ങള്‍ക്കു മുന്‍പ് ജര്‍മന്‍ പോസ്റ്റല്‍ വകുപ്പ് മരത്തിനു പോസ്റ്റല്‍ കോഡ് സഹിതമുള്ള മേല്‍വിലാസം നല്‍കി ഒരു പോസ്റ്റ്മാനെ നിയമിച്ചു.

ഇമെയ്‌ലും വാട്‌സാപ്പും പ്രചരിച്ച് ഈ കാലത്തു പോലും ഇവിടേക്കു വരുന്ന കത്തുകള്‍ക്ക് ഇന്നും കുറവില്ലത്രേ. മരപ്പൊത്തില്‍നിന്നു ലഭിച്ച കത്തിലൂടെ പരിചയപ്പെട്ട് ഒരുമിച്ചു ജീവിതം തുടങ്ങിയവര്‍ ഏറെയുണ്ട്. അവരൊക്കെയും വര്‍ഷത്തിലൊരിക്കല്‍ ഈ പോസ്റ്റോഫീസില്‍ എത്തും. ഈ ഓക്ക് വൃക്ഷത്തിനു നന്ദി പറയും. ആ മരപ്പൊത്തിലേക്ക് ഓര്‍മ്മകള്‍ പുതുക്കി ഒരു കത്തു കൂടി എഴുതി വയ്ക്കും. ഇങ്ങനെയൊരു ഓക്മരം ലോകത്തില്‍ വേറെയുണ്ടോയെന്നു ചോദിച്ചാല്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പറയേണ്ടി വരും. എന്തായാലും ഈ വൃക്ഷമുത്തശ്ശി ഇപ്പോള്‍ പ്രണയതാരമായി മാറിക്കഴിഞ്ഞു. 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC